ജേക്കബ് ജോണിനായി മന്ത്രി കെ.എം മാണി ഇടപെട്ടു.? പി.സി ജോര്‍ജ്ജ് ഡിജിപിയ്‌ക്കെതിരായി പുറത്ത് വിട്ട ശബ്ദരേഖയിലാണ് മാണിയെ കുറിച്ചും പരാമര്‍ശമുള്ളത്.
ജേക്കബ് ജോബിനെ തൃശ്ശൂരില്‍ നിന്ന് മാറ്റി ഇടുക്കിയില്‍ കമ്മീഷണറായി നിയമിക്കാന്‍ കെ.എം മാണി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി കമ്മീഷണര്‍ ജേക്കബ് ജോബിനോട് പറയുന്നതായാണ് ടെലിഫോണ്‍ സംഭാഷണത്തില്‍ ഉള്ളത്.
ജേക്കബ് ജോബിന് അനുകൂലമായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു. നിസാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ നടപടി എടുത്തിരുന്നു. ഇതിനിടയിലാണ് ഡിജിപി നിസാമിന് വേണ്ടി ഇടപെട്ടു എന്ന് കാണിക്കുന്ന നാല്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പുറത്ത് വിട്ടത്.ഡിജിപിയ്‌ക്കെതിരായി പുറത്ത് വിട്ട തെളിവില്‍ മാണി ജേക്കബ് ജോബിനായി ഇടപെട്ടുവെന്നത് ഇനിയുള്ള ദിവസങ്ങളില്‍ സജീവചര്‍ച്ചയാകും.
Discussion about this post