പാറ്റ്ന: ബിഹാറില്‍ പരീക്ഷാ തട്ടിപ്പ് വന്‍ വിവാദമായതോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി 68 കോളേജുകളുടെ അംഗീകാരം റദ്ദാക്കി. 19 സ്കൂളുകളുടെ അംഗീകാരവും വിദ്യഭ്യാസ ബോര്‍ഡ് റദ്ദ് ചെയ്തിട്ടുണ്ട്. മതിയായ സൗകര്യങ്ങള്‍ ഇല്ല എന്ന് ചുണ്ടികാട്ടിയായിരുന്നു ബിഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡിന്റെ നടപടി.
പല കോളേജുകളും സ്കൂളുകളും കടലാസില്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണെന്നും കണ്ടെത്തിയിടുണ്ട്. നേരത്തെ പരീക്ഷാ തട്ടിപ്പിലൂടെ റൂബി റായി എന്ന വിദ്യാര്‍ഥി ഹ്യൂമാനിറ്റീസ് വിഷയത്തില്‍ ഒന്നാം റാങ്ക് നേടിയത് തട്ടിപ്പിലൂടെയാണെന്ന് കണ്ടെത്തിയത് സംസ്ഥാനത്ത് വന്‍ വിവാദങ്ങള്‍ക്കിടയാക്കിയരുന്നു. പരീക്ഷയില്‍ തട്ടിപ്പ് നടന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിവന്ന അന്യേഷണത്തില്‍ മതിയായ യോഗ്യതയോ സൗകര്യങ്ങളോ ഇല്ലാത്ത വിദ്യാലയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഗ്യാരേജിന് പുറത്ത് പ്രവര്‍ത്തിക്കുന്ന കേശവ വിന്ദേരി ദേവി കോളേജും ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും സ്കൂളുകളും അംഗീകാരം റദ്ദാക്കിയവയില്‍ പെടും.
ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു തുടങ്ങിയത്. പരീക്ഷാ തട്ടിപ്പ് കേസില്‍ വിദ്യാഭ്യാസ ബോര്‍ഡിലെ ഉന്നതരടക്കമുള്ളവര്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഈ കേസില്‍ ജയിലില്‍ കഴിയുന്ന പ്രൊഫസര്‍ ലാല്‍കേശ്വര്‍ പ്രസാദ് സിംഗ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായിരിക്കെ അംഗീകാരം നല്കിയ കോളേജുകളാണ് റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
Discussion about this post