ഡല്‍ഹി: അടിയന്തര സാഹചര്യത്തില്‍ വിമാനമിറക്കാനും പറത്താനും യോഗ്യമായ 21 ദേശീയപാതകള്‍ ഇന്ത്യയിലുണ്ടെന്ന് വ്യോമസേന. ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഗുജറാത്തിലുമാണ് ഇവയില്‍ ചിലതുള്ളത്. മറ്റ് അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മുകശ്മീര്‍, അസം, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഇത്തരം ദേശീയപാതകളുണ്ട്.
അടിയന്തരഘട്ടങ്ങളില്‍ പോര്‍വിമാനങ്ങളും മറ്റുവിമാനങ്ങളും ഇവിടങ്ങളില്‍ സുരക്ഷിതമായി ഇറക്കാനും പറത്താനും ആകുമോയെന്ന് വ്യോമസേന വിശദമായി പരിശോധിച്ചിരുന്നു.
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ കത്തിനു മറുപടിയായി വിമാനമിറക്കാന്‍ യോഗ്യതയുള്ള ദേശീയപാതകള്‍ കണ്ടെത്താന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യോമസേനയോട് നിര്‍ദേശിച്ചിരുന്നു.
Discussion about this post