ശ്രീനഗര്‍: കശ്മീരില്‍ രജൗരിയിലെ ബിജി സെക്ടടറില്‍ വീണ്ടും പാകിസ്ഥാന് വെടി വെയ്പ്പ് നടത്തി. ഒരു ജവാന് പരുക്കേറ്റു. നിയന്ത്രണ രേഖയിലെ പാകിസ്ഥാന്റെ പ്രകോപനപരമായ നീക്കത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
കത്തുവാ മേഖലയിലെ ഹിരാനഗറിലും പാകിസ്ഥാന് വെടിവെപ്പ് നടത്തി. 25 റൗണ്ട് വെടിവെപ്പ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക് ആക്രമത്തിന് ബിഎസ്എഫ് തിരിച്ചടി നല്കി.
നേരത്തെ ബാരാമുള്ളയില്‍ നടന്ന പരിശോധനയില്‍ ഭീകരവാദ ബന്ധം ആരോപിച്ച് 44 പേരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡില്‍ പാക്-ചൈനീസ് പതാകകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പോലീസുകാരില്‍ നിന്നും മോഷ്ടിച്ച തോക്കുമായി ഹിസ്ബുള്‍ തീവ്രവാദികളുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇന്ത്യാ ടുഡെയാണ് വീഡിയോ പുറത്ത് വിട്ടത്. ദക്ഷിണ കശ്മീര്‍ ഭാഗത്തെവിടെയോ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post