കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സിന്റെ കൊച്ചി ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുക. ബാര്‍ കോഴക്കേസിലും വിജിലന്‍സ് കഴിഞ്ഞദിവസം ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ബാബുറാം, മോഹന്‍ എന്നിവരുടെ പേരില്‍ ബാബു ബിനാമി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ബിനാമികളെന്ന് സംശയിക്കുന്നവരേയും നിരവധി തവണ വിജിലന്‍സ് ചെദ്യം ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിന് എതിരെ മതിയായ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ബാബുവിന്റെയും കുടുംബത്തിന്റേയും ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു. ബാബു, ബാബുറാം, മോഹന്‍ എന്നിവരുടെ ഫോണ്‍ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. ഇവയെല്ലാം വിശദമായി വിലയിരുത്തിയശേഷമാണ് അനധികൃത സ്വത്തുകേസില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post