അഹമ്മദാബാദ്: കബഡി ലോകകപ്പില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ തായ് ലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആധികാരികമായിരുന്നു ആതിഥേയ വിജയം (73-20). ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇറാനെ ഇന്ത്യ നേരിടും.
നേരത്തെ, ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യ സെമി ഉറപ്പിച്ചത്. 69-18 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്കു മാര്‍ച്ച് ചെയ്തത്. നാലു കളികള്‍ ജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ പരാജയപ്പെട്ടു. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോടായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. തുടര്‍ന്ന് ഓസ്ട്രേലിയ, ബംഗ്ലാദേശ്, അര്‍ജന്റീന ടീമുകളെ ഇന്ത്യ കീഴടക്കി.
ദക്ഷിണകൊറിയയാണ് ഗ്രൂപ്പില്‍നിന്ന് സെമിയില്‍ ഇടംപിടിച്ച രണ്ടാമത്തെ ടീം. എന്നാല്‍ എല്ലാ മത്സരങ്ങളും വിജയിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഇറാന് കശാലപ്പോരാട്ടത്തില്‍ ഇടംപിടിച്ചു.
Discussion about this post