ഡല്‍ഹി: പാക് ഭീകരരര്‍ കശ്മീരിലെ ഹീരാനഗര്‍ മേഖല വഴി നുഴഞ്ഞു കയറുന്നതിന്റെ തെര്‍മല്‍ ഇമേജുകള്‍ ബി.എസ്.എഫ് പുറത്തുവിട്ടു. ഇരുട്ടില്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുകയും അത് ഉപയോഗിച്ച് പ്രതിബിംബങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിബിംബങ്ങളെയാണ് തെര്‍മല്‍ ഇമേജുകള്‍ എന്ന് വിളിക്കുന്നത്.
ബുധനാഴ്ച രാത്രി ലഭിച്ച ദൃശ്യങ്ങളില്‍ തീവ്രവാദികള്‍ ബി.എസ്.എഫ് പോസ്റ്റിനു നേരെ വെടിയുതിര്‍ക്കുന്നതും ബോംബുകള്‍ എറിയുന്നതും കാണാം. കൂടാതെ സുരക്ഷാ സേന തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് തീവ്രവാദികള്‍ സേനയുടെ തിരിച്ചടിയില്‍ നിന്നും രക്ഷനേടാന്‍ കുനിഞ്ഞ് രക്ഷപ്പെടുന്നതും തെര്‍മല്‍ ഇമേജുകളില്‍ വ്യക്തമായി കാണാം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാകിസ്ഥാന് ഭൂപ്രദേശം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ആറ് തീവ്രവാദികളാണ് ബി.എസ്.എഫ് പോസ്റ്റിനു നേരെ ആക്രമണം നടത്തിയത്. സേന ശക്തമായി തിരിച്ചടിച്ചതിനെ തുടര്‍ന്ന് സംഘം പാകിസ്ഥാനിലേക്ക് തന്നെ കടന്നു. രാത്രി 11.45ന് ആരംഭിച്ച ആക്രമണം ഇരുപതു മിനിറ്റോളം നീണ്ടു നിന്നു.
Discussion about this post