തിരുവനന്തപുരം: തറവാട് വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ രൂപ വിലവരുന്ന തേക്ക് മരങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട ഇ.പി.ജയരാജന്റെ നടപടി സാമാന്യബോധമില്ലാത്തതാണെന്ന് വി.ഡി.സതീശന് എംഎല്‍എ. ജയരാജന്റെ നടപടിക്കെതിരെ വിജിലന്‍സ് സ്വമേധയാ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മന്ത്രിയായാല്‍ എന്തും നടത്താമെന്നായിരുന്നു ജയരാജന്റെ ധാരണ. ജയരാജന് ദീര്‍ഘകാലം കേരളത്തില്‍ മന്ത്രിയായിരുന്നാല്‍ എന്തൊക്കെ നടത്തുമായിരുന്നുവെന്ന് ഓര്‍ത്താല്‍ ഭയം തോന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡി ഗ്രേഡ് ക്ഷേത്രത്തിന് 50 കോടിയോളം രൂപ വിലപിടിപ്പുള്ള തേക്ക് മരങ്ങള്‍ സൗജന്യമായി നല്കുവാന് സാധിക്കില്ല. മറ്റ് ക്ഷേത്രങ്ങളുടെ കാര്യങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതായിരുന്നു. സാമാന്യബോധമില്ലാതെയാണ് ജയരാജന് അദ്ദേഹത്തിന്റെ ലറ്റര്‍പാഡില്‍ ക്ഷേത്രത്തിന് തേക്ക് മരം സൗജന്യമായി നല്‍കണമെന്ന് വനംവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതെന്നുംഅദ്ദേഹം ആരോപിച്ചു.
Discussion about this post