ഡല്‍ഹി: ഡല്‍ഹിയിലെ നെബ് സരൈയില് അനധികൃതമായി പ്രവര്‍ത്തിച്ച ചൂതാട്ടകേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 36 പേര് അറസ്റ്റിലായി.
1.37 കോടി വിലമതിക്കുന്ന സാധനസാമഗ്രഹികള്‍ പിടികൂടി. അറസ്റ്റിലായവര്‍ക്കെതിരെ ഡല്‍ഹി ചൂതാട്ട നിയമം, ഡല്‍ഹി എക്സൈസ് നിയമം എന്നിവ ചുമത്തി കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഇഷ്വാര്‍ സിംഗ് പറഞ്ഞു.
11 ആഢംബര കാറുകളും നിരവധി മദ്യകുപ്പികളും പോലീസ് പിടിച്ചെടുത്തു. ചൂതാട്ട കേന്ദ്രത്തിന്റെ ഉടമ ഹര്നെന്ദ്ര കൗശിക്, നടത്തിപ്പുകാരന് കുനല്‍ ചന്ദ്ര എന്നിവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post