കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തടയാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്തില്ല. സര്‍വ്വകക്ഷി യോഗത്തെ സിപിഎം ഗൗരവത്തിലെടുക്കുന്നില്ലെന്ന വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
സിപിഎം ജില്ല സെക്രട്ടറി പി ജയരാജന്‍ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പകരം പ്രതിനിധികളെ അയക്കുകയാണ് സിപിഎം ചെയ്തത്. ഇതാണ് ബിജെപി നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്താന്‍ ഇടയാക്കിയത്. ആര് പങ്കെടുക്കുന്നു എന്നതില്ല, പാര്‍ട്ടി എന്ത് നിലപാട് എടുക്കുന്നുവെന്നതിലാണ് കാര്യമെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.
ശനിയാഴ്ച കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ സമാധാന യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. വിവിധ കക്ഷി പ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കേസുകളില്‍ അറസ്റ്റിലാകുന്ന പ്രതികളെ സംരക്ഷിക്കാനും കസ്റ്റഡിയില്‍ വിടുവിക്കാനും രാഷ്ട്രീയ നേതൃത്വം ഇടപെടരുതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനോട് രാഷ്ട്രീയ നേതാക്കള്‍ അനുകൂലമായല്ല പ്രതികരിച്ചത്.
Discussion about this post