തിരുവനന്തപുരം:മാണിയ്ക്ക് കോഴ നല്‍കിയിയതായി അറിയില്ലെന്ന് ബാറുടമകളില്‍ ചിലര്‍ വിജിലന്‍സിന് മൊഴി നല്കി. പണം പിരിച്ചത് നിയമനടപടികള്‍ക്ക് വേണ്ടി എന്ന നിലയിലായിരുന്നുവെന്നും രണ്ട് ബാറുടമകള്‍ മൊഴി നല്കി. ധനുമോന്‍, അനുഷ് എന്നിവരാണ് ഇന്ന് മൊഴി നല്‍കിയത്.കെ.എം മാണിയെ കാണാന്‍ പോയത് സഹായം ചോദിച്ചെന്നും ഉടമകള്‍ വിശദീകരിച്ചു. കോഴ സംബന്ധിച്ച കാര്യങ്ങള്‍ പരാമര്‍ശിക്കാതെയാണ് ഇവര്‍ മൊഴി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം അസോസിയേഷന് പ്രസിഡണ്ട് കൃഷ്ണനുണ്ണി ഉള്‍പ്പടെയുള്ളവരുടെ മൊഴി ഇന്ന് വിജിലന്‍സ് എടുത്തില്ല.
അതേസമയം ബിജു രമേശിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബാര്‍ ഉടമ അസോസിയേഷന് അറിയിച്ചു.
Discussion about this post