ഡല്‍ഹി: അതിര്‍ത്തിയില്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി ബിഎസ്എഫ്. ഇന്ത്യ നല്കിയ തിരിച്ചടിയില്‍ 15 പാക്ക് റേഞ്ചേഴ്സ് സൈനീകര്‍ കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ് എഡിജി അരുണ്‍ കുമാര്‍ അറിയിച്ചു.
തങ്ങള്‍ ഒരിക്കലും ജനവാസ മേഖലയിലേക്ക് വെടിവയ്പ്പ് നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാനാണ് ആദ്യം ചെയ്തതെന്നും ബിഎസ്എഫ് എഡിജി പറഞ്ഞു. ഇതിന് ഞങ്ങള്‍ ശക്തമായ മറുപടി നല്‍കിയെന്നും എഡിജി അരുണ്‍ കുമാര്‍ പറഞ്ഞു.
കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന് ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ്. ശക്തമായ തിരിച്ചടി നല്കാന് ബിഎസ്എഫിന് നിര്‍ദേശം നല്‍കിയിരുന്നു. കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്ക് സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും 200 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിനു തുടങ്ങിയ പ്രകോപനം ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ 24 ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്ക് വെടിവയ്പ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post