പുലിമുരുകനെയും മോഹന്‍ലാലിനെയും വിമര്‍ശിച്ച നിര്‍മ്മാതാവിന് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ മറുപടി. ഫേസ്ബുക്കിലാണ് പരോക്ഷമായി ഗോപി സുന്ദറിന്റെ പരിഹാസം. പട്ടികള്‍ കുരക്കും..പുലികള്‍ അത് സാരമാക്കാറില്ല എന്നാണ് ഗോപി സുന്ദഫിന്റെ കുറിപ്പ്.
[fb_pe url=”https://www.facebook.com/Official.GopiSunder/posts/877457582354773″ bottom=”30″]
പുലിമുരുകന് വേണ്ടി ഗോപിസുന്ദര്‍ ഈണമിട്ട തീം സോംഗിനെയും മോഹന്‍ലാല്‍ സിനിമകളെയും കളിയാക്കിയ പോസ്റ്റ് ഷെയര്‍ ചെയ്ത മമ്മൂട്ടിയുടെ കസബ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിരുന്നു.
കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു ലാല്‍ മുവീ ആയി എന്ന അടിക്കുറിപ്പുള്ള ട്രോള്‍ വീഡിയോ ആണ് ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മ്മാണകമ്പനിയുടെ ഉടമ ജോബി ജോര്‍ജ്ജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നത്.
ഗോപി സുന്ദറിനെ ട്രോളിയ വീഡിയൊ-
[fb_pe url=”https://www.facebook.com/anas.mvellour/videos/842391799195051/?permPage=1″ bottom=”30″][fb_pe url=”” bottom=”30″]
Discussion about this post