ഇന്ന് ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തിന്റെ അനുസ്മരണമാണ് ദീപാവലി.
ശ്രീരാമന് അസുരചക്രവര്‍ത്തിയായ രാവണനു മേല്‍ നേടിയ വിജത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലിയെന്നും നാരകാസുരനെ വധിച്ച ശ്രീകൃഷ്ണന്റെ വിജയത്തെ അനുസ്മരിക്കുന്നതാണ് ദീപാവലിയെന്നും വിശ്വാസമുണ്ട്. ദക്ഷിണേന്ത്യയില്‍ ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമാണ് ആഘോഷങ്ങള്‍ .
തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കുക. പടക്കങ്ങള്ക്കെല്ലാം തീവിലയാണെങ്കിലും ദീപാവലി ആഘോഷം കുറയ്ക്കാന്‍ ആരും തയ്യാറല്ല. തലസ്ഥാനത്തെ അഗ്രഹാരങ്ങളില്‍ ദീപാവലി ആവേശം സജീവമാണ്. മധുര പലഹാരങ്ങളാണ് ദീപാവലിയുടെ മറ്റൊരു ആകര്‍ഷണം.
ഉത്തരേന്ത്യയിലാണ് ദീപാവലി കൂടുതലായി വിശ്വാസികള്‍ കൊണ്ടാടുന്നത്. തമിഴ്നാട്ടിലെ ദീപാവലി ആഘോഷങ്ങള്‍ക്കും കൂടുതല്‍ പൊലിമയുണ്ട്. കേരളത്തില്‍ തെക്കന്‍ ജില്ലകളിലാണ് ദീപാവലി പ്രധാനമായും ആഘോഷിക്കുന്നത്.കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇന്ന് വൈകിട്ട് പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടായിരിക്കും. വീടുകളില്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാലങ്കാരങ്ങള്‍ ഒരുക്കിയും ദീപാവലി ആഘോഷം നടത്തുന്നു. കൊച്ചിയിലെ ഉത്തരേന്ത്യന്‍ സമൂഹം നേരത്തെ തന്നെ ദീപാവലി ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.
Discussion about this post