വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിനില്‍ക്കെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന് തിരിച്ചടിയായി സ്വകാര്യ ഇ മെയില്‍ കേസ് വീണ്ടും ഉയര്‍ന്ന് വരുന്നു. വിഷയത്തില്ഡ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) വീണ്ടും അന്വേഷണം തുടങ്ങി. തന്ത്രപ്രധാനമായ വിവരങ്ങള്‍ അയയ്ക്കാനായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച കേസ് ഹിലരിയുടെ എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് വീണ്ടും അന്വേഷിക്കുന്നത്.
നേരത്തെ സ്വകാര്യ ഇ മെയില്‍ വിവാദത്തില്‍ എഫ്ബിഐ അന്വേഷണം നടത്തി കേസ് അവസാനിപ്പിച്ചതാണ്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-2013 കാലയളവിലാണ് രാജ്യത്തിന്റെ രഹസ്യ രേഖകള്‍ക്കായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചുവെന്നാണ് ഹിലരിക്കെതിരായ കേസ്. സംഭവം ശരിയെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് വിവാദത്തില്‍ ഹിലരി അമേരിക്കന്‍ ജനതയോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
കേസില്‍ വീണ്ടും അന്വേഷിക്കുകയാണെങ്കിലും ഇത് എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്നാണ് എഫ്.ബി.ഐ പറയുന്നത് നല്കുന്ന സൂചന. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഹിലരിയ്ക്കെതിരായ ആരോപണത്തില്‍ പുതിയ വികാസം ഉണ്ടായിരിക്കുന്നത്. അന്വേഷണത്തെ ട്രംപ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ വാര്‍ത്തകളോട് ഹിലരി പ്രതികരിച്ചിട്ടില്ല.
ട്രംപും ഹിലരിയും തമ്മിലുള്ള മത്സരം ഒപ്പത്തിനൊപ്പമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് റിപ്പബ്ലിക്കന്‍ ക്യാമ്പുകള്‍ക്ക് ആവേശം നല്കുന്ന വാര്‍ത്തകള്‍ വരുന്നത്. സര്‍വ്വേകള്‍ പലതും ട്രംപിന് മുന്‍തൂക്കം പ്രവചിച്ച് തുടങ്ങിയിട്ടുണ്ട്.
Discussion about this post