കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് വിഎം സുധീരന് അസഭ്യവര്‍ഷം നടത്തിയെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കല്യാശേരിയില്‍ ആയുര്‍വേദ ഡോക്ടറായ നീത പി നമ്പ്യാരുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ വിഎം സുധീരന് കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് അസഭ്യവര്‍ഷം നടത്തിയെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ജോഷില പിവിയുടെ ഫേസ് ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ കിരണ്‍ വെള്ളാലി എന്നയാളുടെ കടപ്പാടിലാണ് നല്‍കിയിരിക്കുന്നത്.
വി.എം സുധീരന് പരാതി പറയാനെത്തിയ ആളെ നായിന്റെ മോനെ എന്ന് വിളിച്ചു എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭാനു വിദ്യാധരന്റെ മകളായ നീത പി നമ്പ്യാരുടെ ക്ലിനിക്ക് മുമ്പ് അജ്ഞാതര്‍ തകര്‍ത്തിരുന്നു. സിപിഐഎമ്മാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് വിഎം സുധീരന് നേരിട്ട് ഇടപെട്ടാണ് കെപിസിസി മുഖേന പുതിയ ക്ലിനിക്ക് നിര്‍മ്മിക്കാനാവശ്യമായ ഫണ്ട് സമാഹരിച്ചത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
വീഡിയൊ-
[fb_pe url=”https://www.facebook.com/joshila.pv/videos/vb.100006678122503/1844645035768083/?type=2&theater” bottom=”30″]
Discussion about this post