ജമ്മു: ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയെത്തുടര്‍ന്ന് ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ പോലീസ് മേധാവി കെ.രാജേന്ദ്രകുമാറാണ് ഇക്കാര്യം അറിയിച്ചത്.
2013 നെ അപേക്ഷിച്ച് 2014ല്‍ നുഴഞ്ഞുകയറ്റത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. കശ്മീരിലെ ജനങ്ങള്‍ സൈന്യത്തിനു രഹസ്യവിവരങ്ങള്‍ നല്കുന്നതില് വര്‍ധനവുണ്ടായതായും ഇതു നുഴഞ്ഞുകയറ്റശ്രമങ്ങളെ തടയാന്‍ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ജനത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇവിടെ ഇപ്പോള്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതായും ഡിജിപി അറിയിച്ചു.
കശ്മീരിലെ യുവാക്കള്‍ ഭീകരസംഘടനകളിലേക്കു പോകുന്നതായി വിവരം ലഭിച്ചിട്ടുണ്ട് . ഇത് തടയുന്നതിനായുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. മയക്കുമരുന്നു കടത്ത് കശ്മീര്‍ നേരിടുന്ന വലിയ വിപത്താണ്, ഇതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post