തിരുവനന്തപുരം:സംസ്ഥാനത്ത് സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി.ബി അംഗം എ. വിജയരാഘവന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോര്‍ട്ടിങ്ങിലാണ് തുറന്ന വിമര്‍ശനം.പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി. അടിസ്ഥാന വോട്ടുകളിലെ ചോര്‍ച്ച ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടിങ്ങില്‍ നിർദേശമുയര്‍ന്നു.
സര്‍ക്കാരിനെതിരെയുള്ള ജനവികാരം തോല്‍വിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.ജനങ്ങളെ മനസിലാക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന്റെ വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വരെ നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്
Discussion about this post