ഡല്‍ഹി: മന് കി ബാത്തില്‍ കേരളത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടമലക്കുടി ആദിവാസി ഊരുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശൗചാലയ നിര്‍മ്മാണം മാതൃകാപരമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ദീപാവലി ഇന്ത്യയുടെ സായുധ സൈന്യത്തിനു സമര്‍പ്പിക്കാമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അതിര്‍ത്തിയില്‍ ജാഗരൂകരായി സദാസമയവും കാവല്നില്ക്കുന്ന സൈന്യത്തിനായി എല്ലാവരും ഓരോ ദീപം തെളിയിക്കുക. സൈനികരുടെ ത്യാഗത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നതെന്നും മോദി പറഞ്ഞു.
ദീപാവലി ആശംസകളോടെയാണ് മോദി മാന്‍ കീ ബാത് സന്ദേശം ആരംഭിച്ചത്. ദീപാവലി ശുചിത്വത്തിന്റെ കൂടി ആഘോഷമാണ്. എല്ലാവരും തങ്ങളും വീടുകള്‍ ശുചിയാക്കുന്നു. അതുപോലെ പ്രധാനമാണ് അവരവരുടെ ചുറ്റുപാടും ശുചിയാക്കുക എന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേയും കാനഡ പ്രധാനമന്ത്രിയും ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നതായും മോദി പറഞ്ഞു.
Discussion about this post