ഇടുക്കി: സിപിഐ മന്ത്രിമാരെ രൂക്ഷമായി വിമര്‍ശിച്ച് എം എം മണി. മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് ദോഷം ചെയ്യും. നെടുങ്കണ്ടത്ത് നടന്ന കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിലാണ് മണിയുടെ പ്രതികരണം. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിനെയും പേരെടുത്ത് പറഞ്ഞാണ് മണി വിമര്‍ശനമുന്നയിച്ചത്.
മന്ത്രിസഭയില്‍ വകുപ്പിനെ കുറിച്ച് ധാരണയില്ലാത്ത ചിലര്‍ ഉണ്ടെന്ന് മണി പറഞ്ഞു. വിവരമില്ലാത്ത മന്ത്രിമാര്‍ എന്നായിരുന്നു റവന്യുമന്ത്രിയെ പരമാര്‍ശിച്ചു കൊണ്ട് എംഎം മണി പറഞ്ഞത്. ഇടുക്കിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ധാരണയില്ല. അയാള്‍ക്ക് കാസര്‍ഗോഡെ കാര്യങ്ങളെ അറിയികയുള്ളു. കാര്‍ഷിക രംഗത്തും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ട്. വളരെ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ട്. കര്‍ഷകരെ ഇതിനെതിരായി അണി നിരത്തണം എന്നും എംഎം മണി പറഞ്ഞു.
Discussion about this post