കോഴിക്കോട് നാല ലക്ഷം ഹിന്ദുക്കളെ മതം മാറ്റിയെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ ആളാണ് ടിപ്പുസുല്‍ത്താനെന്ന് കുളത്തൂര്‍ അദൈതാശ്രമത്തിലെ മഠാധിപതി സ്വാമി ചിദാനന്ദ പുരി. അറുപതിനായിരം സുറിയാനി കൃസ്ത്യാനികളെ ചുട്ടെരിച്ച ആളാണ്. തന്റെ താല്പര്യത്തിനായി പലരുമായി അദ്ദേഹം സഖ്യം ചേര്‍ന്നിട്ടുണ്ട്. അതില്‍ ഹിന്ദുക്കളായ നാട്ടുരാജാക്കന്മാരും ഉണ്ട്. എന്നിട്ട് കൂട്ടുകാരെ ചതിക്കുകയും ചെയ്തു. ആ പടയോട്ടങ്ങളും വഞ്ചനകളും ഒരിക്കലും വിശുദ്ദമാക്കാവുന്നതല്ല.
31 പ്രാവശ്യമാണ് കുടക് സമൂഹം ടിപ്പുവിനെ തോല്പിച്ചത്. തോല്പിക്കാന് കഴിയില്ലെന്ന് മനസ്സിലാക്കിയ ടിപ്പു, പൊതുശത്രുവായ ബ്രിട്ടുഷുകാരോട് എതിരിടാന്‍ സഖ്യമെന്ന മട്ടില്‍ കുടക് സമൂഹമായി ചേര്‍ന്ന് അവരെ കൂട്ടമായി കൊലപ്പെടുത്തുകയായിരുന്നു. ടിപ്പു ആരായിരുന്നുവെന്ന് മനസ്സിലാക്കാന്‍ എല്ലാവരും ചരിത്രം കൂടുതല്‍ പഠിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
വീഡിയൊ-
[fb_pe url=”https://www.facebook.com/chidanandapuri/videos/1183882871686425/?autoplay_reason=gatekeeper&video_container_type=0&video_creator_product_type=2&app_id=2392950137&live_video_guests=0″ bottom=”30″]
Discussion about this post