കൊച്ചി: ഏലൂരില്‍ രണ്ട് വയസ്സുകാരന് മുങ്ങിമരിച്ച സംഭവത്തില്‍ ഡേ കെയര്‍ അനാസ്ഥയില്‍ നടപടി. കന്യാസ്ത്രീകളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസ്റ്റര്‍ രമ്യ, സിസ്റ്റര്‍ മേരി തങ്കം, ജീവനക്കാരി കുഞ്ഞമ്മ എന്നിവരാണ് അറസ്റ്റിലായത്.
ഏലൂര്‍ കൈന്റിക്കര സ്വദേശി രാജേഷിന്റെ മകന് ആദവാണ് ഡേ കെയര്‍ സെന്ററിലെ ജീവനക്കാരുടെ അനാസ്ഥ മൂലം നവംബര്‍ രണ്ടിന് മരിച്ചത്. ഡേ കെയര്‍ സെന്ററിലെ തുറന്നു കിടന്ന ഗേറ്റിലൂടെ പുറത്തുപോയ കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ഗെയിറ്റ് അടയ്ക്കാന്‍ ഡേ കെയര്‍ സെന്ററുകാര്‍ മറന്നതാണ് അപകടത്തിന് ഇടയാക്കിയത്.
Discussion about this post