മൈസൂര്‍: മൈസൂരില്‍ വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ മഗളി രവിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംഘടന വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു കൊലപാതകം. കര്‍ണാടകയില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ആര്‍എസ്എസുകാരനാണ് രവി.
കൊലപാതകത്തിനെതിരെ ആര്‍എസ്എസ് കര്‍ണാടക ഘടകം ശക്തമായി രംഗത്തെത്തി. കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊലപ്പെടുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുണ്ടെന്നും ആര്‍എസ്എസ് ആരോപിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്നും ആര്‍എസ്എസ് ആരോപിച്ചു. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച് മൈസൂരില്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ആര്‍എസ്എസ് അറിയിച്ചു.
Discussion about this post