ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉറിയില്‍ വീരമൃത്യു വരിച്ച സൈനികരുടേതിനേക്കാള്‍ മഹത്തരമാണ് വിരമിച്ച സൈനികന്റെ ആത്മഹത്യയെന്ന പരാമര്‍ശം ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ നടത്തിയത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയതില്‍ അപാകതയുണ്ടെന്നാരോപിച്ച് വിരമിച്ച സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവം എഎപിയും കോണ്‍ഗ്രസും ഏറ്റെടുത്തിരുന്നു. സൈനികന്റെ കുടുംബത്തിന് ഒരു കോടി രൂപ കെജ്രിവാള്‍ സഹായധനമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഉറിയിലെ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരോട് ഈ സമീപനം ഉണ്ടായില്ലല്ലോ എന്ന ചോദ്യമുയരുമ്പോഴാണ് കെജ്രിവാളിന്റെ വിവാദ പ്രസ്താവന ചര്‍ച്ചയാകുന്നത്.
വീഡിയൊ-
[fb_pe url=”https://www.facebook.com/IndiaToday/videos/10155172100292119/” bottom=”30″]
ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ എതിര്‍ത്ത കെജ്രിവാളിന്റെ നിലപാട് പാക്കിസ്ഥാന്‍ മാധ്യമങ്ങളുടെ വലിയ പിന്തുണ നേടിയിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം.
Discussion about this post