വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് ലീഡ് നിലനിര്‍ത്തുന്നു. ഏറ്റവും പുതിയ ഫലം പ്രകാരം ട്രംപിന് 222-ഉം ഹിലരിക്ക് 209-ഉം ഇലക്ടറല്‍ വോട്ടുകള്‍.
ആറ് സ്വിംഗ് സ്റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനും കഴിഞ്ഞു. 15 സംസ്ഥാനങ്ങളില്‍ ട്രംപ് വിജയം ഉറപ്പിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലാണ് ഹിലരിയുടെ വിജയം. ഇലിനോയി, ന്യൂജഴ്സി, മെരിലാന്‍ഡ്, ഡെലാവര്‍, ഡിസ്ട്രിക്ട് ഓഫ്, മാസച്യുസിറ്റ്സ്, റോഡ് ഐലന്റ് എന്നിവിടങ്ങളിലാണ് ഹിലരിയുടെ വിജയം.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന് ഇന്നറിയാം. ഉച്ചയോടെ മുഴുവന്‍ ഫലവും പുറത്തുവരും.
Discussion about this post