കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശിയായ വി.കെ.ഉണ്ണികൃഷ്ണനെയാണ് സ്വന്തം ക്വാര്‍ട്ടേഴ്സില്‍ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ സുള്ള്യയില്‍ മദ്യപിച്ച് അക്രമ സ്വഭാവം കാട്ടിയതിന് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റിഡിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഉണ്ണികൃഷ്ണനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
സുള്ള്യ ടൗണില്‍ വച്ച് മദ്യലഹരിയിലായിരുന്ന മജിസ്ട്രേറ്റ് ഓട്ടോ ഡ്രൈവര്‍മാരുമായി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ ആളെ മനസിലാക്കാതെ ഉണ്ണികൃഷ്ണനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് എസ്ഐ അടക്കമുള്ളവരോട് പരാക്രമം കാണിക്കുകയും പോലീസുദ്യോഗസ്ഥനെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ അവിടെ വച്ചും പരാക്രമം കാട്ടിയതായും പറയുന്നു.
Discussion about this post