ഡല്‍ഹി: രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ബാങ്കുകളില്‍ രണ്ട് ലക്ഷത്തിനും അതിനു മുകളിലുമുള്ള പണ ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആദായനികുതി വകുപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇങ്ങനെ നടക്കുന്ന ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓരോ നികുതിദായകന്റെയും പാന്‍ കാര്‍ഡ് അടക്കമുള്ള വിശദാംശങ്ങളുടെ രേഖകള്‍ നികുതി വകുപ്പ് സൂക്ഷിക്കണം. വരുമാനസ്രോതസ്സിന്റെ അടിസ്ഥാനത്തില്‍, വെളിപ്പെടുത്താത്ത പണത്തിന് 30 ശതമാനം മുതല്‍ 120 ശതമാനം വരെ പിഴ ചുമത്താനാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ തീരുമാനം എന്നാണ് സൂചന.
രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്.
Discussion about this post