കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ രണ്ട് സ്കൂളുകളില്‍ ബോംബ് വച്ചിട്ടിണ്ടെന്ന ഊമക്കത്തിനെ തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശാനുസരണം സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്കി. കരുനാഗപ്പള്ളി സര്‍ക്കാര്‍ ബോയ്സ് എച്ച് എസിനും ഗേള്‍സ് എസിനുമാണ് ഭീഷണി. കരുനാഗപ്പള്ളിയില്‍ നിന്ന് പോസ്റ്റ് ചെയ്ത ഭീഷണിക്കത്ത് പോലീസിന് ബുധനാഴ്ച വൈകുന്നേരമാണ് ലഭിച്ചത്. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഇന്ന് പൊട്ടിത്തെറിക്കുമെന്നുമുള്ള ഭീഷണി ഉയര്‍ത്തുന്ന ഊമക്കത്താണ് കരുനാഗപ്പള്ളി സിഐ അനില്‍കുമാറിന് ലഭിച്ചത്.
കത്തിന്റെ ഉറവിടത്തെക്കുറിച്ച് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രിയില്‍ തന്നെ അന്വേഷണം നടത്തിയിരുന്നു. സ്കൂള്‍ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഏഴു മുതല്‍ തന്നെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡ്വാഗ് സ്ക്വാഡും സ്കൂളിന്റെ എല്ലാമുറികളിലും പരിസരങ്ങളിലും പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
Discussion about this post