മസാര്‍-ഇ-ഷരീഫ്: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനുനേരെ താലിബാന് നടത്തിയ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര് മരിക്കുകയും 32 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച മസാര്‍-ഇ-ഷരീഫിലെ കോണ്‍സുലേറ്റിനു സമീപമായിരുന്നു സംഭവം. ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് കോണ്‍സുലേറ്റിന്റെ മതിലില്‍ ഇടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞാഴ്ച കുണ്ടുസ് പ്രവിശ്യയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കം 32 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമായിരുന്നു കോണ്‍സുലേറ്റ് ആക്രമണമെന്ന് താലിബാന് വക്താവ് അറിയിച്ചു. താലിബാന് ആക്രമണത്തില്‍ രണ്ടു അമേരിക്കന്‍ സൈനികരും മൂന്നു അഫ്ഗാന് സൈനികരും കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു കുണ്ടുസില്‍ യുഎസ് ആക്രമണം നടത്തിയത്.
Discussion about this post