ഡല്‍ഹി: ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്കിയ 77 പേരുടെ പട്ടികയില്‍ 43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 34 പേരെ നിയമിക്കുന്നത് അംഗീകരിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെട്ടികിടക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
നേരത്തെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കോടതികളുടെ പ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാരിന്റെ അലസ നീക്കങ്ങള്‍ ബാധിക്കുന്നതായും കോടതികള്‍ അടച്ചിടേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊളീജിയം നിര്‍ദ്ദേശിച്ച 77 ജഡ്ജിമാരുടെ പട്ടികയില്‍ നിന്ന് 43 പേരെ സര്‍ക്കാര്‍ നീക്കിയത്.
34 പേര്‍ക്ക് നിയമനം നല്‍കിയെന്നും കൊളീജിയത്തിന്റെ 43 പേര്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ തിരിച്ചയച്ചതായും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
Discussion about this post