ഡല്‍ഹി : ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവ് മസറത് ആലമിനെ സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം.ബഹളത്തെത്തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവെച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം .കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെയാണ് ആലമിനെ സംസ്ഥാന സര്‍ക്കാര്‍ മോചിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
അതേസമയം ആലമിനെ മോചിപ്പിച്ചതിനെതിരെ ജമ്മുകശ്മീല് നാഷണല്‍ പാന്ദേഴ്സ് പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. നാലര വര്‍ഷമായി കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ചു രണ്ടു ദിവസത്തെ ബന്ദിനു പാന്ദേഴ്സ് പാര്‍ട്ടി ഞായറാഴ്ചയാണ് ആഹ്വാനം നല്‍കിയത്. രാജ്യതാല്‍പര്യത്തിനെതിരായുള്ള നീക്കമാണ് ആലമിനെ മോചിപ്പിച്ചതിലൂടെ സര്‍ക്കാര്‍ നടത്തിയതെന്ന് ജെകെഎന്‍പിപി നേതാവ് ഭീം സിംഗ് പറഞ്ഞു. ബിജെപിക്കു ദേശീയ പാര്‍ട്ടിയെന്ന് എങ്ങനെ സ്വയം വിശേഷിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.
ബാരാമുള്ള ജയിലില്‍നിന്നു ശനിയാഴ്ചയാണ് ആലമിനെ മോചിപ്പിച്ചത്. രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ള കേസുകള്‍ ആലമിനെതിരെ നിലവിലുണ്ട്. കശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താന്‍ വിഘടനവാദികളും തീവ്രവാദികളും സഹായിച്ചെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവനയേല്പിച്ച ആഘാതം നീങ്ങുന്നതിനു മുമ്പാണു പുതിയ വിവാദം.
Discussion about this post