ലക്നോ: ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ അഞ്ച് പാക് പൗരന്മാര് പിടിയിലായി. പിടിയിലായവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ രുപൈധ ഗ്രാമത്തിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് പിടികൂടിയത്.
പിടിയിലാകുന്ന സമയത്ത് ഇവരുടെ കൈവശം ആവശ്യമായ രേഖകള്‍ ഒന്നുമില്ലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. പാക്കിസ്ഥാന് പാസ്പോര്‍ട്ട് ഉണ്ടെന്നും നേപ്പാളി വിസയില്‍ കാഠ്മണ്ഡുവിലെത്തിയ ഇവര്‍ കശ്മീരിലേക്ക് പോവുകയായിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post