കമല്ഹാസന്-ഗൗതമി വേര്‍പിരിയലിന് പിന്നിലെ കാരണം കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണെന്നടക്കം ഒട്ടേറെ അഭ്യൂഹങ്ങളാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നത്. ഇരുവര്‍ക്കുമിടയിലെ കരടായത് ശ്രുതി ഹാസനാണെന്നായിരുന്നു പ്രധാന ആരോപണം. ശ്രുതിയും ഗൗതമിയുമായുള്ള വഴക്ക് മൂലമാണ് ഗൗതമി ബന്ധം അവസാനിപ്പിച്ചതെന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഗൗതമി പ്രതികരിച്ചു.
വേര്‍പിരിയലിനു കാരണം ഒരിക്കലും ശ്രുതിയും അക്ഷരയും അല്ലെന്നാണ് ഗൗതമി ഇപ്പോല്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊതുസമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്നനിലയില്‍ യാഥാര്‍ഥ്യത്തെ മൂടിവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ ആരാധകര്‍ കൂടി അറിയാന്‍ വേണ്ടി മാത്രമാണ് ഈ വിശദീകരണമെന്നും ഗൗതമി വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷമായി സിനിമ മേഖലയുടെ ഭാഗമാണു ഞാന്‍. കഠിനാധ്വാനം കൊണ്ട് മാത്രമാണ് ഈ നിലയില്‍ എത്തിച്ചേരാനായതും. ഇക്കാലയളവില്‍ ഒരിക്കല്‍ പോലും മകള്‍ക്കു വേണ്ടി സമയം നീക്കിവയ്ക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ അവള് കൗമാരപ്രായം കഴിഞ്ഞിരിക്കുന്നു. ഇനി ജീവിതം അവള്‍ക്കൊപ്പമാണ്. ഇനി എന്റെ മകളും അവളുടെ ഭാവിയും മാത്രമാണു മനസില്‍. അതുകൊണ്ടു കൂടിയാണ് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ചിലപ്പോള്‍ ചില തീരുമാനങ്ങള്‍ നമുക്ക് വേദന സമ്മാനിക്കും. എങ്കിലും അതിനെ അതീജീവിക്കണം.
എന്നെക്കാള്‍ ഒരുപാട് വ്യത്യസ്തരാണു ശ്രുതിയും അക്ഷരയും അല്ലെങ്കില്‍ തന്നെ ആരാണു ഞാന്‍ അവര്‍ക്ക്. അവരുടെ എല്ലാ ആഗ്രഹങ്ങളിലും സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നു. എന്റെ വേര്‍പിരിയലിനു കാരണം ഒരിക്കലും അവര്‍ അല്ല ഗൗതമി വ്യക്തമാക്കുന്നു.
കമല്‍ഹാസനുമായി വേര്‍പിരിയുന്നതായി ഗൗതമി തന്നെയായിരുന്നു ആദ്യം വ്യക്തമാക്കിയത്. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നും ഗൗതമി പറഞ്ഞിരുന്നു.
Discussion about this post