ഡല്‍ഹി : ജമ്മു കശ്മീരില്‍ വിഘടനവാദി നേതാവ് മസാറത് ആലമിനെ മോചിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി.ആലത്തിനെ മോചിപ്പിക്കുന്ന വിവരം കേന്ദ്രത്തെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നില്ലെന്ന് മോദി പറഞ്ഞു. തീവ്രവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. തീവ്രവാദത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടു വീഴ്ചചയുമില്ല. ആലത്തിനെ മോചിപ്പിച്ച കശ്മീര്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കു ചേരും. പ്രതിഷേധം രാജ്യത്തിന്റേതാണ്.ദേശഭക്തിയെക്കുറിച്ച് ബിജെപിയെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും, സംഭവത്തില്‍ ഭരണഘടനയുടെ അകത്ത് നിന്നും ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും പ്രസ്താവനയില്‍ മോദി പറഞ്ഞു.
ആലത്തിനെ മോചിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രസ്താവനയില്‍ പറഞ്ഞു. ജനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന യതൊരു നടപടിയെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. 27 ക്രിമിനല്‍കേസുകള്‍ ഉള്ള ആലത്തിനെ മോചിപ്പിച്ച ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ വിശദീകരണത്തില്‍ കേന്ദ്രസര്‍ക്കാരിന് തൃപ്തിയില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Discussion about this post