ഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കലില്‍ കേന്ദ്രത്തോട് സുപ്രീംകോടതി വിശദീകരണം തേടി. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതുജനം ബുദ്ധിമുട്ടരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി പറഞ്ഞു. ജനത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ കോടതിയോട് വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
Discussion about this post