അഹമ്മദാബാദ്: ഗുജറാത്ത് സര്‍വ്വകലാശയിലെ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള കേസില്‍ മേവാനി ജാമ്യം എടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കോടതി ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെ ജയിലിലടച്ചു. മേവാനിക്കൊപ്പം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മൂന്ന് പേരേയും ജയിലിടച്ചിടുണ്ട്. ഗുജറാത്ത് സര്‍വകലാശാലയില്‍ പ്രക്ഷോഭം നടത്തിയതിന് മേവാനി ഉള്‍പ്പെടെ 20 പേരെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇവരില്‍ 16 പേര് ജാമ്യം എടുത്തെങ്കിലും മേവാനി ഉള്‍പ്പെടെ മൂന്ന് പേര് ജാമ്യം എടുക്കാതിരിക്കുകയായിരുന്നു. ദളിത് സമരത്തിലെ മുന്‍ നിരക്കാരായ സുബോദ് പര്‍മാര്‍, രാഗേഷ് മെഹരിയ, ദീക്ഷിത പര്‍മാര്‍ തുടങ്ങിയവരാണ് മേവാനിക്കൊപ്പം ജയിലിലടക്കപ്പെട്ടത്.
നിയമ വിരുദ്ധമായി സംഘം ചേരല്‍, മാര്‍ഗ തടസ്സം ഉണ്ടാക്കല്‍, ആളപായം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 188 വകുപ്പ് പ്രകാരമാണ് മേവാനിക്കെതിരെ കേസ് എടുത്തിരുന്നത്. ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഗുജറാത്ത് സര്‍വകലാശാലയില്‍ പുതുതായി പണിയുന്ന പുതിയ നിയമ ബ്ലോക്കിന് അംബേദ്കറുടെ പേര് നല്‍കുക, ജെന്‍യു വിദ്യര്‍ത്ഥി നജീബ് റഹ്മാനെ കണ്ടെത്താന്‍ അധികാരികളോട് സമ്മര്‍ദ്ദം ചെലുത്തുക, ദളിതര്‍ക്കെതിരേയുള്ള വിദ്യാഭ്യാസ രംഗത്തെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മേവാനിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ സമരം നടത്തിയത്. സമാധാനപരമായി നടത്തിയ സമരത്തെ അടിച്ചമര്‍ത്താനും നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്താനുമാണ് പൊലീസിനെ ഉപയോഗിച്ച് ഗുജറാത്ത് ഭരണകൂടം ശ്രമിക്കുന്നത്. ഇന്ത്യയില്‍ പലയിടത്തും പ്രതിഷേധത്തിനെതിരെ ഫാഷിസ്റ്റ് രീതിയാണെ് ഉപയോഗിക്കപ്പെടുന്നതെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര് ഡി എ എം) നേതാവ് പര്വീന് മിശ്ര പറഞ്ഞു.
Discussion about this post