ഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്ക്, നബാര്‍ഡില്‍ നിന്ന് 21,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. പണം ജില്ലാ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കായിരിക്കും കൈമാറുക. ഈ തുക കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നും കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബാങ്കുകള്‍ വഴി നല്കുന്ന പണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് നബാര്‍ഡും റിസര്‍വ് ബാങ്കും ബാങ്കുകളും ഉറപ്പു വരുത്തണം. പണം അനുവദിക്കുന്നത് റാബി സീസണ് കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമായിരിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പണം നല്‍കേണ്ട ജില്ലാ സഹകരണ ബാങ്കുകളുടെ പട്ടിക ആര്.ബി.ഐയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. പുതിയ 500, 2000 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങള്‍ക്ക് ആവശ്യമായ പണം ലഭിക്കുന്നതിന് വേണ്ടി ഡിസംബര്‍ 31വരെ എ.ടി.എമ്മുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോഴുള്ള സര്‍വീസ് ചാര്‍ജും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഇടാക്കുന്ന യു.എസ്.എസ്.ഡി ചാര്‍ജ് 1.50 രൂപയില്‍ നിന്ന് 0.50 പൈസയായി കുറച്ചിട്ടുണ്ട്.
ടോള്‍ പ്ളാസകളില്‍ ഡിജിറ്റല്‍ പണം കൈമാറ്റം പ്രോത്സാഹിപ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളോടും പൊതുമേഖലാ സ്ഥാപനങ്ങളോടും ഇപേയ്മെന്റ് സംവിധാനം കൂടുതലായി ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഗ്രാമങ്ങളില്‍ ആവശ്യത്തിന് പണം എത്തിക്കുന്നതിന് 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്
Discussion about this post