തിരുവനന്തപുരം: കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന് മോഹന്‍ലാല്‍ നരേന്ദ്രമോദിയെ പിന്തുണക്കുന്നതെന്ന് വൈദ്യുതമന്ത്രി എം എം മണി. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെയാണ് വിമര്‍ശിച്ച് എം എം മണി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ. രാജഗോപാലിനെ പരിഹസിച്ചും മണി രംഗത്തുവന്നു. കേരള ജനതക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിന് എംഎല്‍എ സ്ഥാനം ലഭിക്കാന്‍ കാരണം. അദ്ദേഹത്തിന്റെ തലക്ക് സുഖമില്ലെന്നാണ് തോന്നുന്നതെന്നും എം.എം.മണി പറഞ്ഞു.
Discussion about this post