ഡല്‍ഹി: ഡല്‍ഹിയില്‍ 3.6 കോടിയുടെ അസാധു നോട്ടുമായി മൂന്നു പേര് പിടിയില്‍. കാഷ്മേര ഗേറ്റില്‍ ഹോണ്ട സിറ്റി കാറില്‍ കടത്താന്‍ ശ്രമിച്ച നോട്ടുകളാണ് പിടികൂടിയത്. ഒരു സ്വര്‍ണക്കടക്കാരനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഇയാളുടെ സഹായിയുമാണ് പിടിയിലായത്.
കമ്മീഷന് വ്യവസ്ഥയില്‍ പണം മാറിനല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പിടിച്ചെടുത്ത നോട്ടുകള്‍ ആദായനികുതി വകുപ്പിനു കൈമാറി.
Discussion about this post