ഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാന്‍ ആര്.ബി.ഐ നല്കിയ ഇളവ് ഇന്ന് അവസാനിക്കും. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളത്തിലെ കൗണ്ടറുകള്‍ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകള്‍ ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഇതാണ് ഇന്ന് അവസാനിക്കുന്നത്. ഇതോടു കൂടി അസാധുനോട്ടുകള്‍ പൂര്‍ണ്ണമായും വിപണിയില്‍ നിന്ന് ഇല്ലാതാവും.
കള്ളനോട്ടും കള്ളപണവും തടയുന്നതിനായി നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ തീരുമാനം മൂലം രാജ്യത്ത് വന്‍തോതില്‍ നോട്ട് ക്ഷാമം ഉണ്ടായി. ഇയൊരു പശ്ചാതലത്തില്‍ കൂടിയാണ് അവശ്യ സേവനങ്ങള്‍ക്ക് അസാധു നോട്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 31 വരെ ബാങ്കുകളില്‍ നിന്ന് മാറ്റി വാങ്ങാന്‍ സാധിക്കും.
2000, 500 രൂപ നോട്ടുകള്‍ എ.ടി.എമ്മുകളിലെത്തിയിട്ടുണ്ട്. എസ്.ബി.ടി, എസ്.ബി.ഐ എ.ടി.എമ്മുകളിലാണ് ബുധനാഴ്ചയോടെ 500-ന്റെ നോട്ടെത്തിയത്. മറ്റ് ബാങ്കുകളില്‍ വരുംദിവസങ്ങളില്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post