തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ഡിഎഫിനെതിരേ കോണ്‍ഗ്രസ് രംഗത്ത്. നോട്ടു പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഒരു ഹര്‍ത്താല്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ പാടില്ലായിരുന്നുവെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. സഹകരണ ബാങ്ക് വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും യോജിച്ചുളള പ്രതിഷേധങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തുടക്കത്തില്‍ തന്നെ എല്‍ഡിഎഫ് സമരത്തോട് വിയോജിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. നോട്ട് പിന്‍വലിച്ചതു മൂലം ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ ഘട്ടത്തില്‍ ഹര്‍ത്താല്‍ നടത്തി അവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ പാടില്ലായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു.
ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ് ഉളളത്. ഹര്‍ത്താല്‍ നടത്തുന്നതിനെക്കുറിച്ച് യുഡിഎഫിലും ആലോചന വന്നതാണ്. അത് വേണ്ടെന്ന് വെച്ചത് ഇടി വെട്ടിയവനെ പാമ്പ് കടിക്കേണ്ടെന്ന് കരുതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ സഹകരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ എല്‍ഡിഎഫുമായി യോജിച്ചുളള പ്രക്ഷോഭത്തിന് തയ്യാറാണെന്നായിരുന്നു കോണ്‍ഗ്രസും യുഡിഎഫും വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനോട് വിയോജിച്ച് നേതാക്കള്‍ രംഗത്തെത്തിയത്.
Discussion about this post