ഡല്‍ഹി: 1000, 500 രൂപാ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകള്‍ വഴി മാറ്റിയെടുക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. പഴയ നോട്ടുകള്‍ ഇന്നു മുതല്‍ സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് പുതിയ നോട്ടുകള്‍ വാങ്ങാം. പഴയ നോട്ട് മാറ്റിയെടുക്കാനെത്തുന്നവരുടെ തിരക്ക് വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. അക്കൗണ്ടുകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ച് നോട്ടുകള്‍ മാറ്റാം.
എന്നാല്‍ അഞ്ഞൂറു രൂപ ഉപയോഗിച്ച് അനുവദിച്ചിരുന്ന ഇടപാടുകള്‍ ഡിസംബര്‍ 15 വരെ തുടരാം. അതേസമയം ഇന്ന് മുതല്‍ ആയിരം രൂപ നോട്ടുകള്‍ ഒന്നിനും ഉപയോഗിക്കാനാവില്ല. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴിലുള്ള സ്കൂളുകളിലെ 2000 രൂപ വരെയുള്ള ഫീസിന് 500 രൂപ ഉപയോഗിക്കാം. സര്‍ക്കാര്‍ കോളേജുകളിലെ ഫീസിന് 500 രൂപ ഉപയോഗിക്കാം. പ്രീപെയ്ഡ് മൊബൈല്‍ ടോപ്പ് അപ്പിന് 500 രൂപ ഉപയോഗിക്കാം. ഉപഭോക്തൃ സഹ.സ്റ്റോറുകളില്‍ നിന്നും അയ്യായിരം രൂപയുടെ വരെ സാധനങ്ങള്‍ വാങ്ങാന്‍ 500 ഉപയോഗിക്കാം. വ്യക്തികള്‍ക്കും വീടുകള്‍ക്കും ജലവൈദ്യുത ബില്ലുകള്‍ക്ക് ഉപയോഗിക്കാം. വിദേശികള്‍ക്ക് പ്രതിവാരം 5000 രൂപ വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇടപാടുകള്‍ പാസ്പോര്ട്ടില് രേഖപ്പെടുത്തും. ഡിസംബര്‍ 2വരെ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ സൗജന്യ യാത്ര തുടരും. ഡിസംബര്‍ 3 മുതല്‍ 15 വരെ ടോളടയ്ക്കാന്‍ പഴയ 500 രൂപ അനുവദിക്കും.
Discussion about this post