തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ അനില്‍ അക്കര എംഎല്‍എ ഉള്‍പ്പടെ 10 ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. കളക്ട്രേറ്റിന് മുന്നില്‍ എത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞത്. തുടര്‍ന്നാണ് സംഘര്‍ഷം അരങ്ങേറിയത്.
Discussion about this post