കൊച്ചി: നിലമ്പൂര്‍ വനമേഖലയില്‍ നടന്നത് നരനായാട്ടാണെന്ന് സംശയിക്കുന്നതായി സിപിഐ മുഖപത്രമായ ജനയുഗം. സംഭവത്തിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗം ആവശ്യപ്പെടുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവച്ച് കൊല്ലാന്‍ ആര്‍ക്കും അവകാശമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനയുഗം രംഗത്ത് എത്തിയിരിക്കുന്നത്.
വെടിവയ്പിനെ കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം ന്യായമായ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിലമ്പൂരില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്നും ഛത്തിസ്ഗഡിലും ജാര്‍ഖണ്ഡിലും അരങ്ങേറുന്ന നരനായാട്ടാണ് നടന്നതെന്നുമുള്ള സംശയം ശക്തമാണ്. അതുകൊണ്ടുതന്നെ നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണ വിധേയമാവണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post