തൃശ്ശൂര്‍: ചന്ദ്രബോസ് ബോധാവസ്ഥയിലിരിക്കെ അദ്ദേഹത്തിന്റെ മൊഴി എടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ഫെബ്രുവരി ഒന്ന് മുതല്‍ 10 വരെ ചന്ദ്രബോസിന് ബോധമുണ്ടായിരുന്നുവെന്ന ചികിത്സ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. ജനുവരി 29 നായിരുന്നു ചന്ദ്രബോസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടത്. തുടര്‍ന്ന് പത്ത് ദിവസത്തോളം ചന്ദ്രബോസിന് ബോധമുണ്ടായിരുന്നു. മസമൂത്ര വിസര്‍ജ്ജനം നടന്നിരുന്നു. ഈ സമയത്ത് മൊഴി എടുക്കാന്‍ സാധിക്കുമായിരുന്നെങ്കിലും പോലിസ് അതിന് തയ്യാറായില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചന്ദ്രബോസിനെ കാണുമ്പോള്‍ ബോധമുണ്ടായിരുന്നു. മുഖ്യമന്ത്രി മനസ്സിലായോ എന്ന് ചോദിച്ചപ്പോള്‍ മനസ്സിലായി എന്ന് ചന്ദ്രബോസ് മറുപടി നല്‍കിയിരുന്നുവെന്നും ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പറയുന്നു. കേസ് അട്ടിമറിക്കുന്നതിനായി പോലിസ് മൊഴി എടുക്കാതെ കള്ളക്കളി നടത്തുകയായിരുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്.
ചന്ദ്രബോസ് ആക്രമിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്ന വസ്ത്രം ആശുപത്രിയില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നു. കേസിന്റെ നിര്‍ണായക തെളിവായ ഈ വസ്ത്രങ്ങള്‍ ശേഖരിക്കാതിരുന്നത് പോലിസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.
Discussion about this post