പത്തനംതിട്ട: പുണ്യ നദിയായ പമ്പയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്ക്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് ആറു വര്‍ഷം വരെ തടവ് ലഭിക്കും. മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായാണ് പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അനുദിനം മലിനീകരണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന പമ്പയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടിയതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതില്‍ നിന്നും സ്വാമിമാരെ വിലക്കിയത്.
Discussion about this post