ശ്രീനഗര്‍: കശ്മീരില്‍ സര്‍ക്കാര്‍ മോചിപ്പിച്ച വിഘടനവാദി നേതാവ് മസറത് ആലത്തിനു പിന്നാലെ തീവ്രവാദികളടക്കം നിയമവിരുദ്ധമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ വിട്ടയയ്ക്കാന് ജമ്മു കശ്മീര്‍ സര്‍ക്കാറിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി കെ രാജേന്ദ്രയ്ക്കു മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് നിര്‍ദേശം നല്കി. വിഘടനവാദികളും തീവ്രവാദികളും അടക്കമുള്ളവരെ മോചിപ്പിക്കാനാണ് മുഫ്തിയുടെ പുതിയ നിര്‍ദേശം.
ജനാധിപത്യരാജ്യത്തിന്റെ ഭാഗമായ ജമ്മു കശ്മീരില്‍ നിയമ വിരുദ്ധമായി ജനങ്ങളെ തടവിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടി നിലപാടെന്ന് പിഡിപി നേതാവ് നയീം അക്തര്‍ വ്യക്തമാക്കി. മസറത് ആലത്തിന്റെ മോചനം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചതാണ്. ശ്രീനഗറിലെ ജയിലില്‍ കഴിയുന്ന ആഷിഖ് ഹുസൈന് ഫക്തൂവിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നടപടികളും ഉടന്‍ സ്വീകരിക്കുമെന്ന് പിഡിപി അറിയിച്ചു.
ഭീകര സംഘടനയായ ജമിയത്തുല്‍ മുജാഹിദ്ദീന്റെ കമാന്‍ഡറായ ഫക്തുവിനെ മനുഷ്യാവകാശ പ്രവര്ത്തകന് എച്ച് എന്‍ വാഞ്ചുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഫക്തുവിനെ ഏറ്റവും കൂടുതല്‍ കാലം തടവിലായിരുന്നുവെന്ന പരിഗണന നല്‍കിയാണ് മോചിപ്പിക്കുന്നത്.
ഹിസ്ബുള്ളയുടെ മുഷ്താഖ് ഉല് ഇസ്ലാം, ജാമിയത്ത് ഉല് മുജീഹിദീനിന്റെ ഷാഫി ദര്, ജെകെഎല്‍എഫിന്റെ സഹൂര്‍ അഹമ്മദ് എന്നിവരും മോചിപ്പിക്കാന്‍ നിര്‍ദേശിച്ചവരുടെ പട്ടികയിലുണ്ട്. ഹുറിയത്ത് നേതാക്കളായ നാസിര്‍ അബ്ദുള്ള, മുഹമ്മദ് അയൂബ് ദാര്‍, മുഹമ്മദ് യാസീന്‍ യാതൂ, ആസിഫ് ഹലാവി, നൂര്‍ മുഹമ്മദ് താന്ത്രേ, പര്‍വേസ് മിര്‍, ഫിറോസ് ഫട്ട് എന്നിവരും മോചിപ്പിക്കുന്നവരുടെ പട്ടികയിലുണ്ട്.
Discussion about this post