കൊച്ചി: കൊച്ചി മെട്രോയിലെ യാത്രാനിരക്കുകള്‍ നിശ്ചയിച്ചു. 10 രൂപയാണ് കുറഞ്ഞ നിരക്ക്. രണ്ട് കിലോമീറ്റര്‍ ദൂരം വരെ ഈ തുകയ്ക്ക് യാത്ര ചെയ്യാം. ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്.
20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 30 രൂപയാണ് നിരക്ക്. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാം. ആലുവയില്‍ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്.
സര്‍ക്കാരുമായി ആലോചിച്ചാകും അന്തിമപ്രഖ്യാപനം. യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള മറ്റു യാത്രാച്ചെലവിനേക്കാള്‍ മെച്ചപ്പെട്ട നിരക്കുകളാണ് ഇതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അവകാശപ്പെട്ടു.
ആറ് ബാന്‍ഡുകളാണ് ഉള്ളത്. ഇതില്‍ ആദ്യ രണ്ട് സ്റ്റേഷന് പത്തു രൂപ. പരമാവധി അറുപതു രൂപ. മെട്രോ സ്റ്റേഷന് പരിസരം നവീകരിക്കാന്‍ 100 കോടി രൂപ അനുവദിച്ചു.
Discussion about this post