തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കാണും.
കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ എസ്ബിടി, ധനലക്ഷ്മി ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളിലുള്ള അക്കൗണ്ടുകള്‍ ജില്ലാ ബാങ്കുകളിലേക്ക് മാറ്റാനാണ് സര്‍ക്കര്‍ ആലോചിക്കുന്നത്. ഇതുവഴി വലിയൊരു തുക ജില്ലാ സഹകരണ ബാങ്കുകളില്‍ എത്തും. ഇത് സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ചെറിയ തോതില്‍ ശമനം ഉണ്ടാക്കുമെന്നാണ് കണക്കു കൂട്ടല്‍.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തുന്ന തോമസ് ഐസക്, പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റുന്ന കാര്യവും ചര്‍ച്ച ചെയ്യും.
Discussion about this post