ഇരുപതാമത് കൊച്ചി ഇന്റര്‍ നാഷണല്‍ ബുക് ഫെസ്റ്റിന് തുടക്കമായി. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിയ്ക്കാണ് ഉദ്ഘാടനചടങ്ങ് നടന്നത്. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് പി.എസ് ഗോപിനാഥന് അധ്യക്ഷനായി.
കെ.വി തോമസ് എംപി, അഡ്വ.പി.എസ് ശ്രീധരന് പിള്ള, ഡോ. വി.പി ജോയ് ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ 11വരെ പുസ്തകോത്സവം തുടരും. രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെയാണ് സന്ദര്‍ശന സമയം. പ്രമുഖര്‍ പങ്കെടുക്കുന്ന ലിറ്റററി ഫെസ്റ്റാണ് ഇത്തവണത്തെ പ്രമുഖ ആകര്‍ഷണം. എട്ട് ഒന്‍പത്, പത്ത് തിയതികളിലായി നടക്കുന്ന ലിറ്റററി ഫെസ്റ്റില്‍ ജ്ഞാനപീഠ ജേതാക്കളായ പ്രൊഫസര്‍ സത്യവ്രത ശാസ്ത്രി, ഡോ. രഘുവീര്‍ ചൗധരി, എഴുത്തുകാരായ അമിഷ് ത്രിപാഠി, ആനന്ദ് നീലകാന്തന്, സി രാധാകൃഷ്ണന്, യുഎ ഖാദര്‍, പ്രൊ.എം ലീലാവതി, എം.കെ സാനു, എം മുകുന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും.
ബാലാമണിയമ്മ പുരസ്ക്കാരം ഡിസംബര്‍ ആറിന് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. എസ് രമേശന് നായര്‍ പുരസ്ക്കാരം ഏറ്റുവാങ്ങും.
Discussion about this post